കവിത: പട്ടിനിക്കൊലങ്ങള്‍
പട്ടിനികോലങ്ങള്‍
[സര്‍ഗം, ജൂണ്‍ 2010]
ആയിരം പട്ടിനിക്കൊലങ്ങലീനാട്ടില്‍
ആയിരം മുദ്രവാക്യങ്ങള്‍ വിളിച്ചു
ആയിരം നേതാക്കളിനട്ടില്‍ സസുഖം
ആയിരം കോടി സമാഹരിച്ചു
ആയിരം പട്ടിനിക്കൊലങ്ങലീനാട്ടില്‍
ആയിരം ദൈവത്തെ ഭ്ജിച്ചുനര്‍ത്തി
ആയിരം ദൈവങ്ങലുണര്‍ന്നു പ്രസാദിച്ചു
ആയിരം ധനികര്‍ക്ക് വരവും നല്‍കി
ആയിരം പട്ടിനിക്കൊലങ്ങലീനാട്ടില്‍
ഒട്ടിയ വയറുമായി വിസ്ന്നളഞ്ഞു
ആയിരം ധനികന്മാരവരുടെ ഉദരങ്ങള്‍
പിന്നെയും പിന്നെയും നിരച്ചുവച്ചു
ആയിരം പട്ടിനിക്കൊലങ്ങലീനാട്ടില്‍
വേലയില്ലാതെ തെരുവിലായി
ആയിരം വന്പന്മ്മരീനാട്ടില്‍ വേലകള്‍
ആയിരം കൊഴക്ക് ലേലം ചെയ്തു
ആയിരം പട്ടിനിക്കൊലങ്ങലീനാട്ടില്‍
ആയിരം നീതിക്ക് വീണു കേണു
ആയിരം നീതിമാന്മാരീനാട്ടില്‍
ആയിരം നീതി അനീതിയാക്കി
(ആയിരം പട്ടിനിക്കൊലങ്ങലീനാട്ടില്‍
ആയിരം നീതി കരുത്തനീതി
ആയിരം ധനികര്കീനാട്ടില്‍
ആയിരം നീതി വെളുത്തനീതി)
ആയിരം ജാതിക്കൊമാരങ്ങലീനാട്ടില്‍
ആയിരം ജാതിപ്പോരിനെ തിരികൊളുത്തി
ആയിരം പട്ടിനിപ്പവങ്ങലീനാട്ടില്‍
പട്വേട്ടിയന്യോന്യം പിടഞ്ഞുവീന്നൂ
......... യന്നിട്ടും പണ്ഡിത ഭോഷന്മാരീനാട്ടില്‍
ഭാരത ര്ഷിവാക്യം വിളിച്ചുകൂവി
"ലോകാ സമസ്താ സുഖിനോ ഭവന്തു"
==============
Tuesday, 14 December 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment